Thursday, August 23, 2012

ഉസ്താദ്‌ ഹോട്ടല്‍

കഴിഞ്ഞ തിങ്കളാഴ്ച ഉസ്താദ്‌ ഹോട്ടല്‍ സിനിമ കണ്ടിരുന്നു. നല്ല സിനിമ. അഞ്ജലി മേനോന്‍ കൊള്ളാം, നിത്യ മേനോനും. Newcastle മെട്രോ സെന്‍റെര്‍ mall-ല്‍ പോയി പടം കണ്ടു വരാന്‍ ചിലവായത് 963/- രൂപ. പക്ഷെ ഒട്ടും കുറ്റബോധം തോന്നിയില്ല.  പിറ്റേന്ന് തന്നെ പൊറോട്ടയില്‍ ഓംലെറ്റ്‌ വെച്ച് ചുരുട്ടി കഴിച്ചു.

ഇങ്ങനത്തെ പടം കാണുമ്പോള്‍ സാധാരണ തോന്നറുള്ളത് തന്നെ തോന്നി വീണ്ടും. കുറെ പാവങ്ങളെ കണ്ടു പിടിച്ചു സഹായിക്കണം. കുറെ പൈസ ഉണ്ടാക്കി അവര്‍ക്കൊക്കെ ഭക്ഷണം വാങ്ങി കൊടുക്കണം. പണം വാരി വിതരണം. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുക്കണം. കുറെ പാവം പിള്ളേരെ പഠിപ്പിക്കണം. അങ്ങനെയൊക്കെ തോന്നി. പണ്ടേ ഞാന്‍ ഒരു ദയാലുവായി പോയി.

ഇത്രേം പാവങ്ങളെ എവിടുന്ന് കണ്ടു പിടിക്കും എന്ന് ആലോചിച്ചപോഴാ ഓര്‍ത്തതു ഞാന്‍ തന്നെ ഒരു പാവം ആണല്ലോ എന്ന്. ആര്‍ക്കെങ്കിലും ഉസ്താദ്‌ ഹോട്ടല്‍ കണ്ടിട്ട് പാവങ്ങളെ സഹായിക്കാന്‍ തോന്നിയിട്ടുണ്ടെങ്കില്‍ എന്നെ സഹായിചോളൂ. ഞാന്‍ റെഡി. പണമായിട്ടും ഭക്ഷണം ആയിട്ടും വേറെ എങ്ങനെ വേണമെങ്കിലും സഹായിക്കാം. എപ്പൊ വേണമെങ്കിലും സഹായിക്കാം. സഹായിക്കാന്‍ തോന്നുമ്പോ ഒരു കമന്റ്‌ ഇട്ടാല്‍ മതി. ഞാന്‍ നേരിട്ട് വന്നു സഹായം ഏറ്റു വാങ്ങിചോളം.

തേങ്ക്സ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Kindle- ല്‍ വായിചോളി