Friday, August 24, 2012

ഓണം

അങ്ങനെ വീണ്ടും ഓണക്കാലം ആയി. പിള്ളേരൊക്കെ ഓണക്കളികള്‍ കളിക്കാനും തുടങ്ങി. അവള്‍ രാവിലെ എണീറ്റ്‌ കുളിച്ചു തൊഴുതു ഫേസ്ബുക്കില്‍ കേറി പൂക്കളം അപ്‌ലോഡ്‌ ചെയ്തു. അത്തം മുതല്‍ തുടങ്ങിയതാ. അമേരിക്കയിലെ ഓണം ആവുമ്പോ ഇങ്ങനെയൊക്കെയെ  നടക്കു. എല്ലാവര്ക്കും കാണേം ചെയ്യാം, ലൈക്കും അടിക്കാം. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പൂക്കളത്തിനു മലയാളീ അസോസിയേഷന്‍ വക സമ്മാനം ഉണ്ട്.

മൂത്ത മകന്‍ ഇന്നലെ ട്രെസീടെ വീട്ടില്‍ പോയി ഓണക്കളി കളിച്ചു അവിടെ കിടന്നുറങ്ങി പോയി. രാത്രി ഒരു SMS അയച്ചിരുന്നു. ഇപ്പോഴത്തെ പിള്ളേര് കൊള്ളാം... എന്താ കളി... എന്ന് മമ്മൂട്ടി പറഞ്ഞത് മനസ്സില്‍ ഓര്‍ത്തു പോയി.

ഇളയ മകനെ പറ്റി എനിക്ക് നല്ല അഭിപ്രായം ആണ്. ആറാം ക്ലാസ്സില്‍ പഠിക്കുന്നു, നാക്ക് എം.എ ക്കും. I din't choose the thug life, the thug life chose me എന്ന് നീട്ടി വലിച്ചെഴുതിയ ഷര്‍ട്ടും ഇട്ടോണ്ടുള്ള വരവു കാണുമ്പൊ തോന്നും ഇത് ഞാന്‍ manufacture ചെയ്തത് തന്നെ ആണോന്ന്‍. വളര്‍ത്തു ദോഷം, അല്ലാണ്ടെന്തു പറയാന്‍. പൂക്കളം എന്താണെന്നു പോലും അവനു അറിയില്ല, അവനൊക്കെ എന്ത് ഓണം.

ഇത്തവണയും ഓണത്തിന് നാട്ടില്‍ പോവാന്‍ കഴിഞ്ഞില്ല. നാട്ടിലെ ഓണം ആണ് ഓണം. സായിപ്പിന്റെ നാട്ടില്‍ എന്ത് ഓണം. നാട്ടില്‍ ഇപ്പൊ എല്ലാരും നല്ല വെള്ളത്തില്‍ ആയിരിക്കും. കഴിഞ്ഞ കൊല്ലത്തെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ ഉള്ളതാണ്. എല്ലാ കൊല്ലവും ഓണം വരുന്നത് കൊണ്ട് ഗവണ്മെന്റ്നു നല്ല സുഖം ആണ്. മന്ത്രിമാര്‍ അഴിമതി ഉണ്ടാക്കി മുക്കുന്നതൊക്കെ, കുടിയന്മാര്‍ കള്ളു കുടിച്ചു ഖജനാവില്‍ എത്തിക്കും. യഥാര്‍ത്ഥ ജന സേവനം.

പണ്ട് കുട്ടുവേട്ടന്റെ കൂടെ നാട് മുഴുവന്‍ നടന്നു പൂ പറിക്കാന്‍ പോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ആ കാലം ഒക്കെ പെട്ടന്ന് പോയി. തമിള്‍ നാട്ടില്‍ നിന്നുള്ള ഇറക്കു മതി പൂക്കള്‍ ആയി പിന്നെ. അത് കൊണ്ട് കുറെ കൂടി വലിയ, ഭംഗിയുള്ള പൂക്കളം ഇടുമായിരുന്നു എല്ലാവരും കൂടി. അമ്പലത്തിലെ പൂക്കള മത്സരം, ഓണക്കളികള്‍ എല്ലാം കൂടി രണ്ടു മൂന്നു ദിവസം തകര്‍ക്കും. ഇപ്പൊ അങ്ങനെയൊക്കെ ഉണ്ടോ ആവോ.

അമ്മേടെ കൈ കൊണ്ടുണ്ടാക്കിയ ഓണസദ്യ കഴിച്ചിട്ടിപ്പോ വര്‍ഷം 5 ആയി. ഞാന്‍ UKയില്‍ പഠിപ്പും കഴിഞ്ഞു, അമേരിക്കയില്‍ ജോലിക്കു വന്നത് കൊണ്ട് നഷ്ട്ടം വന്നത് അതൊക്കെ ആണ്. ഇപ്പൊ തത്കാലം TVയിലെ ഓണപരിപാടികള്‍ കണ്ടു സമാധാനിക്കാം. അടുത്ത ഓണത്തിന് എന്തായാലും നാട്ടില്‍ പോണം എന്ന് എല്ലാ കൊല്ലത്തെയും പോലെ തീരുമാനിച്ചുറപ്പിച്ചു.

കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല,
സില്‍ സില ഹേ സില്‍ സിലാ, സില്‍ സില ഹേ സില്‍ സിലാ 
എന്ന് മഹാ കവി ഹരിശങ്കര്‍ പാടിയത് ഓര്‍മ്മിച്ചു കൊണ്ട് നിര്‍ത്തുന്നു.

ശുഭം 

Thursday, August 23, 2012

ഉസ്താദ്‌ ഹോട്ടല്‍

കഴിഞ്ഞ തിങ്കളാഴ്ച ഉസ്താദ്‌ ഹോട്ടല്‍ സിനിമ കണ്ടിരുന്നു. നല്ല സിനിമ. അഞ്ജലി മേനോന്‍ കൊള്ളാം, നിത്യ മേനോനും. Newcastle മെട്രോ സെന്‍റെര്‍ mall-ല്‍ പോയി പടം കണ്ടു വരാന്‍ ചിലവായത് 963/- രൂപ. പക്ഷെ ഒട്ടും കുറ്റബോധം തോന്നിയില്ല.  പിറ്റേന്ന് തന്നെ പൊറോട്ടയില്‍ ഓംലെറ്റ്‌ വെച്ച് ചുരുട്ടി കഴിച്ചു.

ഇങ്ങനത്തെ പടം കാണുമ്പോള്‍ സാധാരണ തോന്നറുള്ളത് തന്നെ തോന്നി വീണ്ടും. കുറെ പാവങ്ങളെ കണ്ടു പിടിച്ചു സഹായിക്കണം. കുറെ പൈസ ഉണ്ടാക്കി അവര്‍ക്കൊക്കെ ഭക്ഷണം വാങ്ങി കൊടുക്കണം. പണം വാരി വിതരണം. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുക്കണം. കുറെ പാവം പിള്ളേരെ പഠിപ്പിക്കണം. അങ്ങനെയൊക്കെ തോന്നി. പണ്ടേ ഞാന്‍ ഒരു ദയാലുവായി പോയി.

ഇത്രേം പാവങ്ങളെ എവിടുന്ന് കണ്ടു പിടിക്കും എന്ന് ആലോചിച്ചപോഴാ ഓര്‍ത്തതു ഞാന്‍ തന്നെ ഒരു പാവം ആണല്ലോ എന്ന്. ആര്‍ക്കെങ്കിലും ഉസ്താദ്‌ ഹോട്ടല്‍ കണ്ടിട്ട് പാവങ്ങളെ സഹായിക്കാന്‍ തോന്നിയിട്ടുണ്ടെങ്കില്‍ എന്നെ സഹായിചോളൂ. ഞാന്‍ റെഡി. പണമായിട്ടും ഭക്ഷണം ആയിട്ടും വേറെ എങ്ങനെ വേണമെങ്കിലും സഹായിക്കാം. എപ്പൊ വേണമെങ്കിലും സഹായിക്കാം. സഹായിക്കാന്‍ തോന്നുമ്പോ ഒരു കമന്റ്‌ ഇട്ടാല്‍ മതി. ഞാന്‍ നേരിട്ട് വന്നു സഹായം ഏറ്റു വാങ്ങിചോളം.

തേങ്ക്സ്.

Saturday, August 11, 2012

കുളി

ഇന്ന് കുളിച്ചപ്പോള്‍ ഞാന്‍ അവളെ കഴുകി കളഞ്ഞു,
എന്നിട്ടും പോവഞ്ഞത് തുടച്ചു കളഞ്ഞു,
ബാക്കിയുണ്ടായിരുന്നത് ഷേവ് ചെയ്തു കളഞ്ഞു,
പിന്നെയും ബാക്കിയുണ്ടെന്ന് തോന്നിയപ്പോ ഹെയര്‍ ജെല്‍ ഇട്ടു,
എന്നിട്ടും പോരഞ്ഞിട്ട് ബോഡി സ്പ്രേയും അടിച്ചു,
അങ്ങനെ അവളെ കഴുകി കളഞ്ഞു ഞാന്‍ ഒരു സുന്ദര കുട്ടപ്പന്‍ ആയി.
Related Posts Plugin for WordPress, Blogger...

Kindle- ല്‍ വായിചോളി