Wednesday, November 27, 2013

അവസാനം

അവൾക്ക് എല്ലാത്തിനും ഒരു അവസാനം വേണമായിരുന്നു,
അവൻ അവൾക്കത് കൊടുത്തു,
അത് അവന്റെയും അവസാനമാകുമെന്നു അവൾ അറിഞ്ഞിരുന്നില്ല.

Monday, July 15, 2013

തനിയെ

എല്ലാം തുടങ്ങിയതും നീ തന്നെ,
എല്ലാം അവസാനിപ്പിച്ചതും നീ തന്നെ,
ഒടുക്കം തനിച്ചായത്‌ ഞാൻ മാത്രം.

Thursday, May 9, 2013

ഹോട്ടൽ കാലിഫോര്ണിയ കണ്ടിട്ട് ഇഷ്ട്ട്ടപ്പെടാത്തവരുടെ ശ്രദ്ധയ്ക്ക്ക്

ഞാൻ ഈ പടം കണ്ടു. ഭയങ്കര ഇഷ്ട്ടായി. ഇത് പോലൊരു പടം മലയാളത്തിൽ ഇറങ്ങിയിട്ടില്ല. Classy!
കണ്ട ഉടനെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു. അടിപൊളിയാണ് എല്ലാരും കാണണം ന്ന്.

അതു വലിയ പണിയായി. ഞാൻ പറഞ്ഞത് കേട്ട് പടം കണ്ട ചിലര്ക്ക് പടം ഇഷ്ട്ടപെട്ടില്ല. ഞാൻ പറയാതെ പോയി പടം കണ്ട എന്റെ രണ്ടു സുഹൃത്തുക്കൾ ഇന്റെർവൽ ആയപ്പോ ഇറങ്ങി പോന്നു. കേട്ടിട്ട് തകര്ന്നു പോയി. അത് കൊണ്ടൊക്കെയാണ് ഉള്ള പണിയും മാറ്റി വെച്ച് ഈ പോസ്റ്റ്‌ എഴുതുന്നത്‌.

ആദ്യമേ പറയട്ടെ, ഇത് ഒരു വ്യത്യസ്തമായ സിനിമായാണ്. പക്ഷെ നാട്ടിൽ നടക്കാത്ത ഒരു കാര്യവും ഇതിൽ കാണിച്ചിട്ടില്ല. ഒരു തടിമാടാൻ പത്തു പേരെ ഇടിച്ചിടുന്ന സീൻ ഇല്ല. പത്ര പ്രവർത്തകൻ പോലീസിനെ നിയമം പഠിപ്പിക്കുന്ന സീൻ ഇല്ല. മേൽ അധികാരിയെ പുച്ചിച്ചു dialogue അടിക്കുന്ന subordinate ഇല്ല. സദാചാരവാദം തീരെയില്ല. സാധാരണ ആളുകള് 'വർത്താനം' പറയുന്ന പോലെ ആണ് ഡയലോഗുകൾ.

പിന്നെ ഇതിനു A സർട്ടിഫിക്കറ്റ് ആണ്. ഡയലോഗിന്റെ മികവു കൊണ്ടാവും. തിയേറ്ററിൽ അതെല്ലാം ബീപ് ചെയുന്നുണ്ട്. അത് കൊണ്ട് കുടുംബ ചിത്രം ആണ് എന്ന് കരുതി കാണാൻ പോവരുത്.

അത് പോലെ കഥ പോര, കഥയില്ല എന്നൊക്കെ പറയുന്നവരോട് - ആകെ രണ്ടു ദിവസത്തെ കാര്യങ്ങൾ ആണ് ഇതിൽ കാണിക്കുന്നത്. അതിൽ കഥ, സാരം, സന്ദേശം ഒക്കെ അന്വേഷിക്കാൻ പോയാൽ ഒന്നും കിട്ടില്ല.

കഥയെക്കാൾ ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് അത് എടുത്തിരിക്കുന്ന രീതിയാണ്. അതിനു കൊടുത്തിരിക്കുന്ന treatment ആണ്. Direction, Cinematography, editing, art direction,  back ground music എല്ലാം മികവുറ്റതാണ്.

അനൂപ്‌ മേനോന് റോളില്ല, ശങ്കർ എന്തിനാണ് എന്നൊക്കെയാണ് പടം ഇഷ്ട്ടപ്പെടാത്തവർക്ക്  പറയാൻ ഉള്ളത്. അഭിനയിക്കുന്ന നടന്മാരെ മാറ്റി നിർത്തി കഥാപാത്രങ്ങളെ കാണാൻ തുടങ്ങു.
ശങ്കറിന്റെ കഥാപാത്രം ഇല്ലാതെ ഹോട്ടൽ കാലിഫോര്ണിയ pirated cd കണ്ടു പിടിക്കാൻ പറ്റിലല്ലോ. അനൂപ്‌ മേനോൻ തന്നെ എഴുതിയ കഥയിൽ തനിക്കെന്തു role വേണം എന്ന് തീരുമാനിക്കാൻ അയാള്ക്ക് അവകാശം ഇല്ലേ? ഇതിൽ റോളിനെക്കാൾ പ്രാധാന്യം കഥയ്ക്ക്ക് ആണ് കൊടുത്തത് എന്ന് ചിന്തിച്ചാൽ പോരെ?

ഈ സിനിമയിൽ  കുറെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. രാഷ്ട്രീയം, piracy, പ്രവാസി, terrorism , കുംഭകോണം, പെണ്ണ് പിടി, കള്ളക്കടത്ത് എല്ലാം കൂടി നല്ല രീതിയിൽ കൂട്ടികുഴച്ചുണ്ടാക്കിയതാണ് ഇതിന്റെ കഥ. ഇങ്ങനെ ഒരു പാട് കഥകൾ ഉള്ളതും ചിലർക്ക് പ്രശ്നം ആണ്. സാധാരണ സിനിമ പോലെ ഒരു കുടുംബം, ഒരു പ്രദേശം, ഒരു ആൾ അവരെ ചുറ്റിപറ്റിയുള്ള കഥ എന്ന പോലെ അല്ല ഇതിന്റെ setup. കുറച്ചു വ്യത്യസ്തമാണ്. അത് കണ്ടു പടം പൊലിയാണു എന്ന് പറയുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

മലയാള സിനിമയിൽ ഇത്തരം മാറ്റങ്ങൾ വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം ഉള്ള ആളാണ് ഞാൻ. neo-realism ഒരു കാലത്ത് മലയാളത്തിൽ ഉണ്ടായിരുന്നു. അന്നിറങ്ങിയ സിനിമകൾ ഒക്കെ നമുക്ക് വീണ്ടും വീണ്ടും കാണാം. പിന്നീട് സൂപ്പർ സ്റ്റാർ-കൾക്ക് വേണ്ടി കഥ ഉണ്ടാക്കാനും സിനിമ എടുക്കാനും തുടങ്ങിയതോടെ standard കുറഞ്ഞു വന്നു. ബോർ ആയി തുടങ്ങി. ഇപ്പൊ വീണ്ടും neo-realism പുതിയ ഭാവത്തിൽ വന്നു തുടങ്ങി. അതിനെ ആളുകൾ new -generation സിനിമ എന്ന് ഓമനപ്പേരിൽ വിളിക്കാനും തുടങ്ങി. ആ പെര്നിനോട് വല്ല്യ താല്പര്യം ഇല്ലെങ്കിലും പുതിയ setup എനിക്ക് വല്ല്യ ഇഷ്ട്ടായി.

നരസിംഹം, രാവണ പ്രഭു, കാസനോവ ഒക്കെ കണ്ടു കയ്യടിച്ച മലയാളിക്ക് ചിലപ്പോ ഹോട്ടൽ കാലിഫോർണിയ ആസ്വദിക്കാൻ പറ്റില്ല. അതിൽ നിന്നെല്ലാം വളരേണ്ട കാലം കഴിഞ്ഞു.

പടം എടുക്കുന്നവർ ധൈര്യമായി പരീക്ഷണങ്ങൾ തുടരട്ടെ. ഞാനും എന്റെ പിള്ളേരും കൂടെ ഉണ്ടാവും :P

Related Posts Plugin for WordPress, Blogger...

Kindle- ല്‍ വായിചോളി