Monday, January 20, 2014

സഹായം

ഇത് ഇന്ന് നടന്ന കഥയാണ്. ബൈക്ക് കേടായത് കൊണ്ട് ഇന്ന് മെട്രോയിൽ ആണ് ഓഫീസ് വിട്ടു തിരിച്ചുള്ള യാത്ര. ബാംഗ്ലൂർ ട്രിനിറ്റി മേട്രോയിലേക്ക് നടക്കുന്ന വഴി ഒരു ചെറുപ്പക്കാരൻ എന്നെ വിളിച്ചു ഹിന്ദി അറിയാമോ എന്ന് ചോദിച്ചു. ഹിന്ദി പ്രാക്ടീസ് ചെയ്യാൻ കിട്ടിയ ഒരു chance കളയണ്ട ന്നു വിചാരിച്ചു ഞാൻ 'ഹ ബോലോ' എന്ന് ഗമയിൽ പറഞ്ഞു.

അപ്പോൾ ആണ് അയാൾ ഒറ്റയ്ക്കല്ല എന്ന് ഞാൻ ശ്രദ്ധിച്ചത്. അയാളുടെ കൂടെ രണ്ടു payyanmarum മൂന്നു സ്ത്രീകളും രണ്ടു കൊച്ചു പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അതിൽ ഒരു സ്ത്രീ ഗർഭിണിയും ആയിരുന്നു. ഒരു സംപൂർണ്ണ North Indian കുടുംബം. ചേട്ടൻ ഹിന്ദിയിൽ കാര്യം അവതരിപ്പിക്കാൻ തുടങ്ങി. അവർക്ക് കന്നഡ ഭാഷ അറിയില്ല, മാറാത്തിയും ഹിന്ദിയും മാത്രമേ അറിയൂ. ബാംഗ്ലൂർ-ഇൽ വന്നു തിരിച്ചു പോവുകയാണ്, പക്ഷെ 4000 രൂപയും സ്യൂട്ട് കേസും കള്ളൻ കൊണ്ട് പോയി, കൈയിൽ കാശൊന്നും ഇല്ല. എല്ലാവർക്കും വിശന്നിട്ടു വയ്യ. എന്നൊക്കെ പറഞ്ഞു ആകെ സങ്കടം. ലോല ഹൃദയൻ ആയ എന്റെ മനസ്സ് അലിയാൻ തുടങ്ങി.

ഗർഭിണി ചേച്ചിക്ക് തീരെ വയ്യ. സ്വന്തം സഹോദരിയെ പോലെ കാണു, ഈ കുഞ്ഞിനെ നോക്കു. അവൾ ഒന്നും കഴിച്ചിട്ടില്ല. എന്ന് പറഞ്ഞു വൻ ഡ്രാമ. കുട്ടിയുടെ ദയനീയമായ മുഖത്ത് നോക്കിയതോടെ, പാവങ്ങളെ സഹായിച്ചേക്കാം എന്ന് തോന്നി. നിങ്ങൾക്കു പൈസയാണോ വേണ്ടത് എന്ന് ഞാൻ ചോദിച്ചു. അതെ അതെ എന്ന് ഒരേ സ്വരത്തിൽ എല്ലാവരും പറഞ്ഞു. ഞങ്ങൾ ഭിക്ഷക്കാരല്ല, ഇങ്ങനെ ഒരു പറ്റു പറ്റി പോയി എന്ന് പറഞ്ഞു അയാൾ എന്റെ ഫോണ്‍ നംബരും അഡ്രസ്സും ചോദിച്ചു. നാട്ടിൽ എത്തിയ ഉടനെ പൈസ അയച്ചു തരാം എന്നും പറഞ്ഞു. അപ്പൊ തന്നെ ഞാൻ ഒരു 500 റുപീസ് എടുത്തു അയാള്ക്ക് കൊടുത്തിട്ടു പറഞ്ഞു 'ആപ് ഇസ് ബച്ചി കൊ ഘാന ഘിലാദൊ ഔർ ഗാവ് പഹുഞ്ചാവോ' (ഒരു ഫുൾ സെന്റെൻസ് ഹിന്ദി പറഞ്ഞു!). ഫോണ്‍ നംബരും അഡ്രസ്സും ഒന്നും കൊടുക്കാൻ നിന്നില്ല. നിങ്ങളെ ദൈവം രക്ഷിക്കും, ആപ് മഹാൻ ഹോ, കോയി ഭി ഹമാര മധത് നഹി കിയ, ശുക്രിയ എന്നൊക്കെ പറഞ്ഞു എല്ലാരും വൻ സന്തോഷം. ഞാൻ അതിലേറെ ഹാപ്പി.

റൂമിൽ എത്തി ഞാൻ ചെയ്ത നല്ല കാര്യം സഹമുറിയന്മാരോട് പറഞ്ഞപ്പോൾ ആണ്, ഇത് ബാംഗ്ലൂർ-ഇലെ സ്ഥിരം ഏർപ്പാടാണ് എന്ന് അവർ പറയുന്നത്. 2 പേർക്ക് നേരത്തെ ഇതേ അനുഭവം ഉണ്ട്. same സെറ്റപ്പ്. ഭാഷ അറിയില്ല, കുട്ടിക്ക് വിശക്കുന്നു, പൈസ അയച്ചു തരാം എന്നൊക്കെ തന്നെ.

ഈശ്വരാ ഭഗവാനേ അവര്ക്ക് നല്ലത് മാത്രം വരുത്തണേ.

ഇത് നിങ്ങൾക്കെല്ലാവർക്കും ഒരു പാഠം ആകട്ടെ. ഈ കാലത്ത് ആളുകളെ സഹായിച്ചാലും പണി കിട്ടും. ഞാൻ പിന്നെ filthy rich ആയതു കൊണ്ട് കുയപ്പം ഇല്ല. :P

ഒന്നുകിൽ ഞാൻ അവരെ സഹായിച്ചു, അല്ലെങ്കിൽ അവർ എന്നെ നന്നായി പറ്റിച്ചു.


2 comments:

  1. @ deepu : hey Flithy Rich man............Weldone!

    ReplyDelete
  2. Midhun Mohan PuthroteJanuary 20, 2014 at 10:40 PM

    Londonil padichal engane erikum..... India kaare ariyathaa poor brothr :) kubhuthi oky enne kandu padiku... :D

    ReplyDelete

Related Posts Plugin for WordPress, Blogger...

Kindle- ല്‍ വായിചോളി