അവളെ ആദ്യം കണ്ടപ്പോൾ ആണ് ഞാൻ ആദ്യമായി മരിക്കുന്നത്. പിന്നെ ഓരോ തവണ കണ്ടപ്പോഴും മരിച്ചു കൊണ്ടേ ഇരുന്നു. അതൊന്നും അവൾ അറിഞ്ഞതെ ഇല്ല. പ്രേമം ആണെന്റെ കൊലപാതകി.
ഇതൊക്കെ തന്നെ...
Saturday, November 1, 2014
കൊലപാതകി
അവളെ ആദ്യം കണ്ടപ്പോൾ ആണ് ഞാൻ ആദ്യമായി മരിക്കുന്നത്. പിന്നെ ഓരോ തവണ കണ്ടപ്പോഴും മരിച്ചു കൊണ്ടേ ഇരുന്നു. അതൊന്നും അവൾ അറിഞ്ഞതെ ഇല്ല. പ്രേമം ആണെന്റെ കൊലപാതകി.
Monday, January 20, 2014
സഹായം
ഇത് ഇന്ന് നടന്ന കഥയാണ്. ബൈക്ക് കേടായത് കൊണ്ട് ഇന്ന് മെട്രോയിൽ ആണ് ഓഫീസ് വിട്ടു തിരിച്ചുള്ള യാത്ര. ബാംഗ്ലൂർ ട്രിനിറ്റി മേട്രോയിലേക്ക് നടക്കുന്ന വഴി ഒരു ചെറുപ്പക്കാരൻ എന്നെ വിളിച്ചു ഹിന്ദി അറിയാമോ എന്ന് ചോദിച്ചു. ഹിന്ദി പ്രാക്ടീസ് ചെയ്യാൻ കിട്ടിയ ഒരു chance കളയണ്ട ന്നു വിചാരിച്ചു ഞാൻ 'ഹ ബോലോ' എന്ന് ഗമയിൽ പറഞ്ഞു.
അപ്പോൾ ആണ് അയാൾ ഒറ്റയ്ക്കല്ല എന്ന് ഞാൻ ശ്രദ്ധിച്ചത്. അയാളുടെ കൂടെ രണ്ടു payyanmarum മൂന്നു സ്ത്രീകളും രണ്ടു കൊച്ചു പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അതിൽ ഒരു സ്ത്രീ ഗർഭിണിയും ആയിരുന്നു. ഒരു സംപൂർണ്ണ North Indian കുടുംബം. ചേട്ടൻ ഹിന്ദിയിൽ കാര്യം അവതരിപ്പിക്കാൻ തുടങ്ങി. അവർക്ക് കന്നഡ ഭാഷ അറിയില്ല, മാറാത്തിയും ഹിന്ദിയും മാത്രമേ അറിയൂ. ബാംഗ്ലൂർ-ഇൽ വന്നു തിരിച്ചു പോവുകയാണ്, പക്ഷെ 4000 രൂപയും സ്യൂട്ട് കേസും കള്ളൻ കൊണ്ട് പോയി, കൈയിൽ കാശൊന്നും ഇല്ല. എല്ലാവർക്കും വിശന്നിട്ടു വയ്യ. എന്നൊക്കെ പറഞ്ഞു ആകെ സങ്കടം. ലോല ഹൃദയൻ ആയ എന്റെ മനസ്സ് അലിയാൻ തുടങ്ങി.
ഗർഭിണി ചേച്ചിക്ക് തീരെ വയ്യ. സ്വന്തം സഹോദരിയെ പോലെ കാണു, ഈ കുഞ്ഞിനെ നോക്കു. അവൾ ഒന്നും കഴിച്ചിട്ടില്ല. എന്ന് പറഞ്ഞു വൻ ഡ്രാമ. കുട്ടിയുടെ ദയനീയമായ മുഖത്ത് നോക്കിയതോടെ, പാവങ്ങളെ സഹായിച്ചേക്കാം എന്ന് തോന്നി. നിങ്ങൾക്കു പൈസയാണോ വേണ്ടത് എന്ന് ഞാൻ ചോദിച്ചു. അതെ അതെ എന്ന് ഒരേ സ്വരത്തിൽ എല്ലാവരും പറഞ്ഞു. ഞങ്ങൾ ഭിക്ഷക്കാരല്ല, ഇങ്ങനെ ഒരു പറ്റു പറ്റി പോയി എന്ന് പറഞ്ഞു അയാൾ എന്റെ ഫോണ്‍ നംബരും അഡ്രസ്സും ചോദിച്ചു. നാട്ടിൽ എത്തിയ ഉടനെ പൈസ അയച്ചു തരാം എന്നും പറഞ്ഞു. അപ്പൊ തന്നെ ഞാൻ ഒരു 500 റുപീസ് എടുത്തു അയാള്ക്ക് കൊടുത്തിട്ടു പറഞ്ഞു 'ആപ് ഇസ് ബച്ചി കൊ ഘാന ഘിലാദൊ ഔർ ഗാവ് പഹുഞ്ചാവോ' (ഒരു ഫുൾ സെന്റെൻസ് ഹിന്ദി പറഞ്ഞു!). ഫോണ്‍ നംബരും അഡ്രസ്സും ഒന്നും കൊടുക്കാൻ നിന്നില്ല. നിങ്ങളെ ദൈവം രക്ഷിക്കും, ആപ് മഹാൻ ഹോ, കോയി ഭി ഹമാര മധത് നഹി കിയ, ശുക്രിയ എന്നൊക്കെ പറഞ്ഞു എല്ലാരും വൻ സന്തോഷം. ഞാൻ അതിലേറെ ഹാപ്പി.
റൂമിൽ എത്തി ഞാൻ ചെയ്ത നല്ല കാര്യം സഹമുറിയന്മാരോട് പറഞ്ഞപ്പോൾ ആണ്, ഇത് ബാംഗ്ലൂർ-ഇലെ സ്ഥിരം ഏർപ്പാടാണ് എന്ന് അവർ പറയുന്നത്. 2 പേർക്ക് നേരത്തെ ഇതേ അനുഭവം ഉണ്ട്. same സെറ്റപ്പ്. ഭാഷ അറിയില്ല, കുട്ടിക്ക് വിശക്കുന്നു, പൈസ അയച്ചു തരാം എന്നൊക്കെ തന്നെ.
ഈശ്വരാ ഭഗവാനേ അവര്ക്ക് നല്ലത് മാത്രം വരുത്തണേ.
ഇത് നിങ്ങൾക്കെല്ലാവർക്കും ഒരു പാഠം ആകട്ടെ. ഈ കാലത്ത് ആളുകളെ സഹായിച്ചാലും പണി കിട്ടും. ഞാൻ പിന്നെ filthy rich ആയതു കൊണ്ട് കുയപ്പം ഇല്ല. :P
ഒന്നുകിൽ ഞാൻ അവരെ സഹായിച്ചു, അല്ലെങ്കിൽ അവർ എന്നെ നന്നായി പറ്റിച്ചു.

Wednesday, November 27, 2013
അവസാനം
അവൾക്ക് എല്ലാത്തിനും ഒരു അവസാനം വേണമായിരുന്നു,
അവൻ അവൾക്കത് കൊടുത്തു,
അത് അവന്റെയും അവസാനമാകുമെന്നു അവൾ അറിഞ്ഞിരുന്നില്ല.

Monday, July 15, 2013
തനിയെ
എല്ലാം തുടങ്ങിയതും നീ തന്നെ,
എല്ലാം അവസാനിപ്പിച്ചതും നീ തന്നെ,
ഒടുക്കം തനിച്ചായത് ഞാൻ മാത്രം.
എല്ലാം അവസാനിപ്പിച്ചതും നീ തന്നെ,
ഒടുക്കം തനിച്ചായത് ഞാൻ മാത്രം.
Thursday, May 9, 2013
ഹോട്ടൽ കാലിഫോര്ണിയ കണ്ടിട്ട് ഇഷ്ട്ട്ടപ്പെടാത്തവരുടെ ശ്രദ്ധയ്ക്ക്ക്
ഞാൻ ഈ പടം കണ്ടു. ഭയങ്കര ഇഷ്ട്ടായി. ഇത് പോലൊരു പടം മലയാളത്തിൽ ഇറങ്ങിയിട്ടില്ല. Classy!
കണ്ട ഉടനെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അടിപൊളിയാണ് എല്ലാരും കാണണം ന്ന്.
അതു വലിയ പണിയായി. ഞാൻ പറഞ്ഞത് കേട്ട് പടം കണ്ട ചിലര്ക്ക് പടം ഇഷ്ട്ടപെട്ടില്ല. ഞാൻ പറയാതെ പോയി പടം കണ്ട എന്റെ രണ്ടു സുഹൃത്തുക്കൾ ഇന്റെർവൽ ആയപ്പോ ഇറങ്ങി പോന്നു. കേട്ടിട്ട് തകര്ന്നു പോയി. അത് കൊണ്ടൊക്കെയാണ് ഉള്ള പണിയും മാറ്റി വെച്ച് ഈ പോസ്റ്റ് എഴുതുന്നത്.
ആദ്യമേ പറയട്ടെ, ഇത് ഒരു വ്യത്യസ്തമായ സിനിമായാണ്. പക്ഷെ നാട്ടിൽ നടക്കാത്ത ഒരു കാര്യവും ഇതിൽ കാണിച്ചിട്ടില്ല. ഒരു തടിമാടാൻ പത്തു പേരെ ഇടിച്ചിടുന്ന സീൻ ഇല്ല. പത്ര പ്രവർത്തകൻ പോലീസിനെ നിയമം പഠിപ്പിക്കുന്ന സീൻ ഇല്ല. മേൽ അധികാരിയെ പുച്ചിച്ചു dialogue അടിക്കുന്ന subordinate ഇല്ല. സദാചാരവാദം തീരെയില്ല. സാധാരണ ആളുകള് 'വർത്താനം' പറയുന്ന പോലെ ആണ് ഡയലോഗുകൾ.
പിന്നെ ഇതിനു A സർട്ടിഫിക്കറ്റ് ആണ്. ഡയലോഗിന്റെ മികവു കൊണ്ടാവും. തിയേറ്ററിൽ അതെല്ലാം ബീപ് ചെയുന്നുണ്ട്. അത് കൊണ്ട് കുടുംബ ചിത്രം ആണ് എന്ന് കരുതി കാണാൻ പോവരുത്.
അത് പോലെ കഥ പോര, കഥയില്ല എന്നൊക്കെ പറയുന്നവരോട് - ആകെ രണ്ടു ദിവസത്തെ കാര്യങ്ങൾ ആണ് ഇതിൽ കാണിക്കുന്നത്. അതിൽ കഥ, സാരം, സന്ദേശം ഒക്കെ അന്വേഷിക്കാൻ പോയാൽ ഒന്നും കിട്ടില്ല.
കഥയെക്കാൾ ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് അത് എടുത്തിരിക്കുന്ന രീതിയാണ്. അതിനു കൊടുത്തിരിക്കുന്ന treatment ആണ്. Direction, Cinematography, editing, art direction, back ground music എല്ലാം മികവുറ്റതാണ്.
അനൂപ് മേനോന് റോളില്ല, ശങ്കർ എന്തിനാണ് എന്നൊക്കെയാണ് പടം ഇഷ്ട്ടപ്പെടാത്തവർക്ക് പറയാൻ ഉള്ളത്. അഭിനയിക്കുന്ന നടന്മാരെ മാറ്റി നിർത്തി കഥാപാത്രങ്ങളെ കാണാൻ തുടങ്ങു.
ശങ്കറിന്റെ കഥാപാത്രം ഇല്ലാതെ ഹോട്ടൽ കാലിഫോര്ണിയ pirated cd കണ്ടു പിടിക്കാൻ പറ്റിലല്ലോ. അനൂപ് മേനോൻ തന്നെ എഴുതിയ കഥയിൽ തനിക്കെന്തു role വേണം എന്ന് തീരുമാനിക്കാൻ അയാള്ക്ക് അവകാശം ഇല്ലേ? ഇതിൽ റോളിനെക്കാൾ പ്രാധാന്യം കഥയ്ക്ക്ക് ആണ് കൊടുത്തത് എന്ന് ചിന്തിച്ചാൽ പോരെ?
ഈ സിനിമയിൽ കുറെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. രാഷ്ട്രീയം, piracy, പ്രവാസി, terrorism , കുംഭകോണം, പെണ്ണ് പിടി, കള്ളക്കടത്ത് എല്ലാം കൂടി നല്ല രീതിയിൽ കൂട്ടികുഴച്ചുണ്ടാക്കിയതാണ് ഇതിന്റെ കഥ. ഇങ്ങനെ ഒരു പാട് കഥകൾ ഉള്ളതും ചിലർക്ക് പ്രശ്നം ആണ്. സാധാരണ സിനിമ പോലെ ഒരു കുടുംബം, ഒരു പ്രദേശം, ഒരു ആൾ അവരെ ചുറ്റിപറ്റിയുള്ള കഥ എന്ന പോലെ അല്ല ഇതിന്റെ setup. കുറച്ചു വ്യത്യസ്തമാണ്. അത് കണ്ടു പടം പൊലിയാണു എന്ന് പറയുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
മലയാള സിനിമയിൽ ഇത്തരം മാറ്റങ്ങൾ വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം ഉള്ള ആളാണ് ഞാൻ. neo-realism ഒരു കാലത്ത് മലയാളത്തിൽ ഉണ്ടായിരുന്നു. അന്നിറങ്ങിയ സിനിമകൾ ഒക്കെ നമുക്ക് വീണ്ടും വീണ്ടും കാണാം. പിന്നീട് സൂപ്പർ സ്റ്റാർ-കൾക്ക് വേണ്ടി കഥ ഉണ്ടാക്കാനും സിനിമ എടുക്കാനും തുടങ്ങിയതോടെ standard കുറഞ്ഞു വന്നു. ബോർ ആയി തുടങ്ങി. ഇപ്പൊ വീണ്ടും neo-realism പുതിയ ഭാവത്തിൽ വന്നു തുടങ്ങി. അതിനെ ആളുകൾ new -generation സിനിമ എന്ന് ഓമനപ്പേരിൽ വിളിക്കാനും തുടങ്ങി. ആ പെര്നിനോട് വല്ല്യ താല്പര്യം ഇല്ലെങ്കിലും പുതിയ setup എനിക്ക് വല്ല്യ ഇഷ്ട്ടായി.
നരസിംഹം, രാവണ പ്രഭു, കാസനോവ ഒക്കെ കണ്ടു കയ്യടിച്ച മലയാളിക്ക് ചിലപ്പോ ഹോട്ടൽ കാലിഫോർണിയ ആസ്വദിക്കാൻ പറ്റില്ല. അതിൽ നിന്നെല്ലാം വളരേണ്ട കാലം കഴിഞ്ഞു.
പടം എടുക്കുന്നവർ ധൈര്യമായി പരീക്ഷണങ്ങൾ തുടരട്ടെ. ഞാനും എന്റെ പിള്ളേരും കൂടെ ഉണ്ടാവും :P

Friday, August 24, 2012
ഓണം
അങ്ങനെ വീണ്ടും ഓണക്കാലം ആയി. പിള്ളേരൊക്കെ ഓണക്കളികള്‍ കളിക്കാനും തുടങ്ങി. അവള്‍ രാവിലെ എണീറ്റ് കുളിച്ചു തൊഴുതു ഫേസ്ബുക്കില്‍ കേറി പൂക്കളം അപ്‌ലോഡ് ചെയ്തു. അത്തം മുതല്‍ തുടങ്ങിയതാ. അമേരിക്കയിലെ ഓണം ആവുമ്പോ ഇങ്ങനെയൊക്കെയെ നടക്കു. എല്ലാവര്ക്കും കാണേം ചെയ്യാം, ലൈക്കും അടിക്കാം. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പൂക്കളത്തിനു മലയാളീ അസോസിയേഷന്‍ വക സമ്മാനം ഉണ്ട്.
മൂത്ത മകന്‍ ഇന്നലെ ട്രെസീടെ വീട്ടില്‍ പോയി ഓണക്കളി കളിച്ചു അവിടെ കിടന്നുറങ്ങി പോയി. രാത്രി ഒരു SMS അയച്ചിരുന്നു. ഇപ്പോഴത്തെ പിള്ളേര് കൊള്ളാം... എന്താ കളി... എന്ന് മമ്മൂട്ടി പറഞ്ഞത് മനസ്സില്‍ ഓര്‍ത്തു പോയി.
ഇളയ മകനെ പറ്റി എനിക്ക് നല്ല അഭിപ്രായം ആണ്. ആറാം ക്ലാസ്സില്‍ പഠിക്കുന്നു, നാക്ക് എം.എ ക്കും. I din't choose the thug life, the thug life chose me എന്ന് നീട്ടി വലിച്ചെഴുതിയ ഷര്‍ട്ടും ഇട്ടോണ്ടുള്ള വരവു കാണുമ്പൊ തോന്നും ഇത് ഞാന്‍ manufacture ചെയ്തത് തന്നെ ആണോന്ന്‍. വളര്‍ത്തു ദോഷം, അല്ലാണ്ടെന്തു പറയാന്‍. പൂക്കളം എന്താണെന്നു പോലും അവനു അറിയില്ല, അവനൊക്കെ എന്ത് ഓണം.
ഇത്തവണയും ഓണത്തിന് നാട്ടില്‍ പോവാന്‍ കഴിഞ്ഞില്ല. നാട്ടിലെ ഓണം ആണ് ഓണം. സായിപ്പിന്റെ നാട്ടില്‍ എന്ത് ഓണം. നാട്ടില്‍ ഇപ്പൊ എല്ലാരും നല്ല വെള്ളത്തില്‍ ആയിരിക്കും. കഴിഞ്ഞ കൊല്ലത്തെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഉള്ളതാണ്. എല്ലാ കൊല്ലവും ഓണം വരുന്നത് കൊണ്ട് ഗവണ്മെന്റ്നു നല്ല സുഖം ആണ്. മന്ത്രിമാര്‍ അഴിമതി ഉണ്ടാക്കി മുക്കുന്നതൊക്കെ, കുടിയന്മാര്‍ കള്ളു കുടിച്ചു ഖജനാവില്‍ എത്തിക്കും. യഥാര്‍ത്ഥ ജന സേവനം.
പണ്ട് കുട്ടുവേട്ടന്റെ കൂടെ നാട് മുഴുവന്‍ നടന്നു പൂ പറിക്കാന്‍ പോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ആ കാലം ഒക്കെ പെട്ടന്ന് പോയി. തമിള്‍ നാട്ടില്‍ നിന്നുള്ള ഇറക്കു മതി പൂക്കള്‍ ആയി പിന്നെ. അത് കൊണ്ട് കുറെ കൂടി വലിയ, ഭംഗിയുള്ള പൂക്കളം ഇടുമായിരുന്നു എല്ലാവരും കൂടി. അമ്പലത്തിലെ പൂക്കള മത്സരം, ഓണക്കളികള്‍ എല്ലാം കൂടി രണ്ടു മൂന്നു ദിവസം തകര്‍ക്കും. ഇപ്പൊ അങ്ങനെയൊക്കെ ഉണ്ടോ ആവോ.
അമ്മേടെ കൈ കൊണ്ടുണ്ടാക്കിയ ഓണസദ്യ കഴിച്ചിട്ടിപ്പോ വര്‍ഷം 5 ആയി. ഞാന്‍ UKയില്‍ പഠിപ്പും കഴിഞ്ഞു, അമേരിക്കയില്‍ ജോലിക്കു വന്നത് കൊണ്ട് നഷ്ട്ടം വന്നത് അതൊക്കെ ആണ്. ഇപ്പൊ തത്കാലം TVയിലെ ഓണപരിപാടികള്‍ കണ്ടു സമാധാനിക്കാം. അടുത്ത ഓണത്തിന് എന്തായാലും നാട്ടില്‍ പോണം എന്ന് എല്ലാ കൊല്ലത്തെയും പോലെ തീരുമാനിച്ചുറപ്പിച്ചു.
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല,
സില്‍ സില ഹേ സില്‍ സിലാ, സില്‍ സില ഹേ സില്‍ സിലാ
എന്ന് മഹാ കവി ഹരിശങ്കര്‍ പാടിയത് ഓര്‍മ്മിച്ചു കൊണ്ട് നിര്‍ത്തുന്നു.
ശുഭം
Thursday, August 23, 2012
ഉസ്താദ് ഹോട്ടല്‍
കഴിഞ്ഞ തിങ്കളാഴ്ച ഉസ്താദ് ഹോട്ടല്‍ സിനിമ കണ്ടിരുന്നു. നല്ല സിനിമ. അഞ്ജലി മേനോന്‍ കൊള്ളാം, നിത്യ മേനോനും. Newcastle മെട്രോ സെന്‍റെര്‍ mall-ല്‍ പോയി പടം കണ്ടു വരാന്‍ ചിലവായത് 963/- രൂപ. പക്ഷെ ഒട്ടും കുറ്റബോധം തോന്നിയില്ല. പിറ്റേന്ന് തന്നെ പൊറോട്ടയില്‍ ഓംലെറ്റ് വെച്ച് ചുരുട്ടി കഴിച്ചു.
ഇങ്ങനത്തെ പടം കാണുമ്പോള്‍ സാധാരണ തോന്നറുള്ളത് തന്നെ തോന്നി വീണ്ടും. കുറെ പാവങ്ങളെ കണ്ടു പിടിച്ചു സഹായിക്കണം. കുറെ പൈസ ഉണ്ടാക്കി അവര്‍ക്കൊക്കെ ഭക്ഷണം വാങ്ങി കൊടുക്കണം. പണം വാരി വിതരണം. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുക്കണം. കുറെ പാവം പിള്ളേരെ പഠിപ്പിക്കണം. അങ്ങനെയൊക്കെ തോന്നി. പണ്ടേ ഞാന്‍ ഒരു ദയാലുവായി പോയി.
ഇത്രേം പാവങ്ങളെ എവിടുന്ന് കണ്ടു പിടിക്കും എന്ന് ആലോചിച്ചപോഴാ ഓര്‍ത്തതു ഞാന്‍ തന്നെ ഒരു പാവം ആണല്ലോ എന്ന്. ആര്‍ക്കെങ്കിലും ഉസ്താദ് ഹോട്ടല്‍ കണ്ടിട്ട് പാവങ്ങളെ സഹായിക്കാന്‍ തോന്നിയിട്ടുണ്ടെങ്കില്‍ എന്നെ സഹായിചോളൂ. ഞാന്‍ റെഡി. പണമായിട്ടും ഭക്ഷണം ആയിട്ടും വേറെ എങ്ങനെ വേണമെങ്കിലും സഹായിക്കാം. എപ്പൊ വേണമെങ്കിലും സഹായിക്കാം. സഹായിക്കാന്‍ തോന്നുമ്പോ ഒരു കമന്റ് ഇട്ടാല്‍ മതി. ഞാന്‍ നേരിട്ട് വന്നു സഹായം ഏറ്റു വാങ്ങിചോളം.
തേങ്ക്സ്.

Subscribe to:
Posts (Atom)